1. പള്ള്

    1. നാ.
    2. ചീത്തവാക്ക്
    3. അഹങ്കാരം. (പ്ര.) പള്ളുപറയുക = ചീത്തപറയുക
  2. പള്ള1

    1. വി.
    2. വലിയ
    3. നീളംകുറഞ്ഞു തടിച്ച
  3. പള്ള2

    1. നാ.
    2. വയറ് (പണ്ടം)
    3. വാരിപ്പുറം
    4. വലിയ ദ്വാരം, പൊത്ത്
    5. ഘോരമായ കാട്, ചെറിയ കുറ്റിക്കാട് (പള്ളക്കാട്)
    6. വയറുചാടിയ ജന്തു
    7. ചെറിയ ഉൾക്കടൽ
    8. പടല (പ്ര.) പള്ളയ്ക്കാക്കുക = ആഹാരം കഴിക്കുക. പള്ളയിലാകുക = ഗർഭം ഉണ്ടാകുക. പള്ളയിൽ കളയുക = വീട്ടിനടുത്തു വളർന്നു നിൽക്കുന്ന കുറ്റിക്കാട്ടിൽ എറിയുക. പള്ളവട്ടി = വലിയകുട്ട (വശങ്ങൾ വയറുപോലെ ഉന്തിനിൽക്കുന്നത്)
  4. പാള്

    1. -
    2. "പാളുക" എന്നതിൻറെ ധാതുരൂപം.
  5. പാള

    1. നാ.
    2. കമുകിൻറെയും മറ്റും പൂങ്കുലയെ മൂടിയിരിക്കുന്നത് (പോള). (പ്ര.) കുത്തുപാള, തൊപ്പിപ്പാള, വീച്ചുപാള
    1. വി.
    2. വീതിയുള്ള. ഉദാഃ പാളക്കര
  6. പൊൾ, പൊള്ള്

    1. നാ.
    2. അസത്യം
  7. പാളി2

    1. ക്രി.
    2. "പാളുക" എന്നതിൻറെ ഭൂതരൂപം
  8. പിളു

    1. -
    2. "പിളുക്കുക" എന്നതിൻറെ ധാതുരൂപം.
  9. പിള്ള

    1. നാ.
    2. കണക്കെഴുത്തുകാരൻ
    3. കൊച്ചുകുട്ടി
    4. നായന്മാരുടെ ഒരു സ്ഥാനപ്പേർ
    5. അമ്മിക്കുട്ടി, കുഴവി
    6. (ജ്യോ.) ത്രരാശികത്തിൽ രണ്ടാമത്തെ രാശി
  10. പീള

    1. നാ.
    2. കണ്ണിലെ മലം, പഴുപ്പ് (നേത്രദുഷികാ). (പ്ര.) പീളകെട്ടുക = കണ്ണിൽ പഴുപ്പുണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക