1. പാഠം

    1. നാ.
    2. വായന
    3. പഠിക്കൽ, പഠിപ്പിക്കൽ
    4. പഠിക്കാനുള്ളതോ പഠിപ്പിക്കാനുള്ളതോ ആയ ഗ്രന്ഥഭാഗം
    5. ബ്രഹ്മയജ്ഞം
  2. ഊരുപഗൂഢം, -പീഡം

    1. നാ.
    2. തുടകൾ തമ്മിൽ അമർത്തിപ്പിടിച്ചുകൊണ്ടുള്ള ആലിംഗനം
  3. ചീനപടം, -പട്ടം

    1. നാ.
    2. ചീനപ്പട്ട്
  4. പടം1

    1. നാ.
    2. തിരശ്ശീല
    3. ചൂതുപടം
    4. മേൽക്കൂര
    5. തുണി
    6. ചിത്രം വരയ്ക്കാനുപയോഗിക്കുന്ന കട്ടിത്തുണി
    7. ചിത്രം, ഫോട്ടോ
  5. പടം2

    1. നാ.
    2. പാമ്പിൻറെ ഉറ
  6. അനന്തിരപ്പറ്റ്, -പാട്ടം

    1. നാ.
    2. പഴയ ഒരുതരം ഭൂവുടമ
  7. പറ്റം

    1. നാ.
    2. വീക്കം
    3. നന്ദി
    4. കനം
    5. കൂട്ടം, സമൂഹം (ഉദാഃ ആട്ടിൻപറ്റം, താറാവിൻപറ്റം)
    6. കറ്റ
  8. പാടം

    1. നാ.
    2. വിസ്താരം
    3. കണ്ടം, വയൽ
  9. പട്ടം ഏൽക്കുക

    1. ക്രി.
    2. സ്ഥാനം ഏൽക്കുക
  10. പട്ടം പറത്തുക

    1. ക്രി.
    2. കടലാസും ചീളിയുംകൊണ്ടു നിർമിച്ച പട്ടം കാറ്റിനെതിരെ നൂലുകെട്ടി പിടിച്ച് ആകാശത്തുയർത്തി പറപ്പിക്കുക
    3. മനോരാജ്യത്തിൽ ഉയർന്ന പദവികൾ സങ്കൽപിച്ചു രസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക