1. ഉള്ള്

    1. നാ.
    2. ഹൃദയം, മനസ്സ്
    3. അകം, പുറം
    4. സൂഷ്മസ്ഥിതി, സത്യാവസ്ഥ
    5. ആശയം, ഉദ്ദേശ്യം, മനസ്സിലിരിപ്പ്
    6. ഉള്ളിലെ സ്ഥിതി, രഹസ്യം
    7. കൂട്ട്, ആത്മാർഥത. (പ്ര.) ഉള്ളിൽ = (കാലക്ലിപ്തി സൂചകം) അകത്ത്, ഇടയ്ക്ക്. ഉള്ള് അഴിയുക = അകം അഴിയുക, ദയ തോന്നുക, മനസ്സലിയുക. ഉള്ള് ഇടിയുക = നിരാശപ്പെടുക. ഉള്ളു തുറന്നു സംസാരിക്കുക, ഉള്ളുവിട്ടു സംസാരിക്കുക = ഒന്നും മറച്ചുവയ്ക്കാതെ എല്ലാം പറയുക. ഉള്ളുരുകുക = സഹിക്കവയ്യാത്ത സന്താപം നേരിടുക. ഉള്ളുരുക്കം = മനോദു:ഖം. "ഉള്ളുരുക്കത്തിനു മരുന്നില്ല" (പഴ.). ഉള്ളുലയുക = മനസ്സു പതറുക, മന:പ്രയാസം ഉണ്ടാവുക, ദു:ഖം ഉണ്ടാവുക. ഉള്ളുവയ്ക്കുക = ശ്രദ്ധിക്കുക, മനസ്സിരുത്തുക. ഉള്ളുറപ്പ് = മനസ്സിൻറെ ധൈര്യം
  2. ഉള്ള

    1. വി.
    2. ഉണ്ടായിരിക്കുന്ന, ഭവിക്കുന്ന, വർത്തിക്കുന്ന, ജീവിക്കുന്ന, സ്വായത്തമായിരിക്കുന്ന, അത് ഉള്ള, അതിനോട് ഉള്ള, അതിനാൽ ഉള്ള, അതിൽ ഉള്ള എന്നപോലെ വിഭക്തി രൂപങ്ങളിൽ ചേരും. ഉദാ: ധനം ഉള്ള, അവളോട് ഉള്ള, അവന് ഉള്ള, അതിനാൽ ഉള്ള, രാജ്യത്ത് ഉള്ള, കേരളത്തിൽ ഉള്ള ജനങ്ങൾ, മനസ്സിൽ ഉള്ള ചിന്ത. ആധാരികാഭാസങ്ങളോടും മറ്റു വിഭക്തികളോടും അവ്യയങ്ങളും ചേരുന്നതിന് ഉദാ: ഇരുട്ടത്തുള്ള, മുമ്പുള്ള, വടക്കുള്ള. വിനയച്ചങ്ങളോടു ചേരുന്നതിന് ഉദാ: കണ്ടിട്ടുള്ള, പോകാൻ ഉള്ള, പോയാൽ ഉള്ള
    3. ശരിയായ, നേരായ, യഥാർഥമായ, സത്യമായ, വാസ്തവത്തിൽ ഉണ്ടായിരിക്കുന്ന. ഇതിനോട് പ്രത്യയങ്ങൾ ചേർത്ത് ആഖ്യാത നാമങ്ങൾ ഉണ്ടാക്കാം. ഉള്ളത്, ഉള്ളവ, ഉള്ളവൻ, ഉള്ളവൾ, ഉള്ളവർ
    1. അവ്യ.
    2. ഉള്ളിടത്ത്, ഉള്ളപ്പോൾ, ഉള്ളപോലെ, ഉള്ളവണ്ണം. (പ്ര.) ഉള്ളകാലം, ഉള്ളകാലവും, ഉള്ളകാലമെല്ലാം = എക്കാലവും, എന്നും, ജീവിച്ചിരിക്കുന്ന കാലം മുഴുവനും. ഉള്ള പക്ഷം = ഉണ്ട് എങ്കിൽ
  3. ഉള3

    1. ക്രി. ബ.വ.
    2. ഉണ്ട് "ഉൾ" എന്ന ധാതുവിൻറെ നപുംസകബഹുവചനരൂപം, വർത്തമാനകാലം. ആധുനികഘട്ടത്തോടുകൂടി ഈ രൂപം ലുപ്തപ്രചാരമായി
  4. ഉള4

    1. നാ.
    2. രോമം
    3. ചെളി
    4. കുഞ്ചിരോമം
    5. ഒരു കാട്ടു മരം, മലമുകളിലെ പുൽമേടുകളിൽ വളരുന്നത്. (ഗിരിവർഗഭാഷ)
  5. ഊള്

    1. നാ.
    2. വലക്കണ്ണികളുടെ കെട്ട്
  6. ഉള2

    1. വി.
    2. ഉള്ള
  7. ഉൾ1

    1. ഖി.
    2. ധാ. ഉണ്ട്, ഉള്ള, ഉള്ളു മുതലായ രൂപങ്ങൾ കാണുക
  8. ഉൾ2

    1. നാ.
    2. ഉള്ള്, അകം. ഉദാ: വീട്ടിനുള്ളിൽ, പറഞ്ഞ സമയത്തിനുള്ളിൽ, ഉള്ളിലും പുറമേയും
    3. ഹൃദയം, മനസ്സ്. ഉള്ളം
  9. ഉൾ3

    1. വ്യാക.
    2. ആധാരികാവിഭക്തിപ്രത്യയം. ഇന്നത്തെ "ഇൽ" എന്ന അർത്ഥത്തിൽ
  10. ഊള1

    1. നാ.
    2. അഴുക്ക്, ചളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക