1. ഈദ്

    1. നാ.
    2. മുസ്ലിങ്ങളുടെ പരുന്നാൾ. ഈദ്ഉൽ അസ്ഹ = ബലിയുടെ പെരുന്നാൾ. ഈദ്ഉൽ ഫിത്തർ = വ്രതം മുറിക്കുന്ന പെരുന്നാൾ
  2. ഇത2

    1. വ്യാ.
    2. ഇതാ
  3. ഇത3

    1. വി.
    2. പ്രാപിച്ച, പോയ, പരേത (പര-ഇത); പ്രത (പ്ര-ഇത) ഇത്യാദിപദങ്ങൾ കാണുക
  4. ഇത4

    1. -
    2. "ഇതയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  5. ഇത:

    1. അവ്യ.
    2. ഇതുഹേതുവായിട്ട്, ഇവിടെനിന്ന്
  6. ഇതാ

    1. വ്യാ.
    2. അടുത്തുള്ള ഒന്നിൻറെ നേർക്കോ തന്നിലേക്കോ ശ്രാതാവിൻറെ ശ്രദ്ധയെ ആകർഷിക്കാൻവേണ്ടി ഉപയോഗിക്കുന്ന പദം, ഇങ്ങോട്ടു നോക്കു എന്ന് ആശയം
    3. അല്പസമയത്തിനുള്ളിൽ, ഉടൻതന്നെ, ഇപ്പോൾത്തന്നെ. ഉദാ: ഇതാപോകുന്നു
  7. ഇത്ത2

    1. നാ.
    2. ചേച്ചി
  8. ഇത്

    1. -
    2. അടുത്തുള്ള വസ്തുവിനേയോ, ജന്തുവിനേയോ ഗുണക്രിയകളേയോ മറ്റോ നിർദ്ദേശിക്കാൻ പ്രയോഗിക്കുന്ന ശബ്ദം. (പു.) ഇവൻ
    3. ക്രിയാശബ്ദത്തോടു ചേർത്ത് പ്രയോഗിച്ചിരുന്ന നപും, പ്ര. പു. പ്രത്യയം. ഉദാ: ചൊന്നിതുമഹർഷി. ചോദ്യത്തിലും പ്രത്യേക നിർദേശത്തിലും മറ്റും ഇവൻ, ഇവൾ, ഇവർ എന്ന അർത്ഥങ്ങളിൽ പ്രയോഗിക്കുന്ന ശബ്ദം. ഉദാ: ഇത് ആരാണ്? ഇതു നാരായണി
    4. വാക്യാർഥത്തിനു പകരം നിൽക്കുന്ന ശബ്ദം. ഉദാ: ഇത് ശരിയാണ്
    5. ചില കാലവാചിശബ്ദങ്ങളെ വിശേഷിപ്പിക്കുന്ന ഇത് "ഇ" എന്നു മാറുന്നു. ഉദാ: ഇതുനേരം = ഇന്നേരം
  9. ഇത്ത1

    1. നാ.
    2. ഈത്ത
  10. ഇത1

    1. നാ.
    2. മുള, നാമ്പ്, ശാഖ
    3. തളിര്
    4. ചെറിയവേലി
    5. എലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക