-
കയല
- കരട്, തരി
-
കയൽ1
- ഒരിനം മത്സ്യം (ഇതിനെ സുന്ദരിമാരുടെ കണ്ണിനോടുപമിക്കാറുണ്ട്) ഉദാ: കയൾക്കണ്ണാൾ, കയൽക്കണ്ണി ഇത്യാദി
- കൈപിടിയിൽക്കൊള്ളുന്നത്, ഉദാ: ഒരുകയൽപ്പുല്ല്, ഒരുകയലോല
- മെടഞ്ഞ ഓലയുടെ മുറിച്ചുകളയുന്ന അറ്റം, (പ.മ.)
-
കയൽ2
- കയ്യാല (പ.മ.)
-
കയിലി, കൈലി
- പലനിറത്തിലുള്ള നൂലുകൾ കള്ളികളായി ചേർത്ത് നെയ്തിട്ടുള്ള മുണ്ട്, ലുങ്കി
-
കയിൽ
- തവി. (പ്ര.) കയിലാറ്റ = കയിലുകൾ കൊരുത്തിടത്തക്കവണ്ണം തുളകൾ ഉണ്ടാക്കി കെട്ടിത്തൂക്കുന്ന പലക
- പിടലി
-
കയ്യാല, കശാല
- പുരയിടത്തിൻറെ അതിരിൽ മണ്ണുകൊണ്ട് ഉണ്ടാക്കുന്ന ഭിത്തി
- കളിയൽപ്പുര
- പുറം പുര (തെ.മ.)
-
കയ്യാൾ
- = കൈയാൾ
- പ്രധാനപണിക്കാരൻറെ സഹായത്തിനുനിൽക്കുന്ന ജോലിക്കാരൻ. ഉദാ: കൊത്തൻറെ കയ്യാൾ
-
കായൽ1
- ചൂടുപിടിക്കൽ, ചൂട്, വരൾച്ച
- പനി
-
കായൽ2
- കൂട്ടം
- ആറും കടലുമായി നേരിട്ടുബന്ധപ്പെട്ടോ അല്ലാതെയോ കിടക്കുന്നതും പ്രായേണ ആഴം കുറഞ്ഞതുമായ വലിയ ജലാശയം, കടലിൽനിന്നു കരയ്ക്കുള്ളിലേക്ക് തള്ളിക്കിടക്കുന്ന ജലാശയം
- അഴിമുഖം
-
കായൽ3
- ഒരിനം വൃക്ഷം
- മുള (പ.മ.) (പ്ര.) കായലരി = മുളയരി