-
ഓകൻ, -ച്ചൻ
- കാര്യത്തിനുകൊള്ളാത്തവൻ, പിടിപ്പില്ലാത്തവൻ, ചുണകെട്ടവൻ, ബുദ്ധിശൂന്യൻ (വ്യവഹാരഭാഷ)
-
ചണ1
- കീർത്തികേട്ട, പ്രസിദ്ധമായ, സാമർഥ്യമുള്ള
-
ചണ2
- ഒരു താളം
-
ചണ്ണ1
- പൃഷ്ഠഭാഗം (പ്രത്യേകിച്ച് മൃഗങ്ങളുടെ പിന്തുടക്കുറക്)
- വള്ളത്തിൻറെ ജലനിരപ്പിനടിയിലുള്ള ഭാഗം
- ചണ്ണപ്പായൽ
-
ചണ്ണ2
- തടിച്ച, കൊഴുത്ത
-
ചണ്ണി
- ചന്തി, ഊര, കുണ്ടി
-
ചന1
- ചനയ്ക്കുക.
-
ചന2, ചിന
- (കന്നുകാലികളുടെ) ഗർഭം
- മരത്തിൻറെയും മറ്റും പൊടിപ്പ്, മുള, തളിര്. (പ്ര.) ചനയിളകുക = 1. ചനകലങ്ങുക
- മൃഗങ്ങൾക്ക് ഇണചേരാനുള്ള കാലമാകുക. ചനയേൽക്കുക = (മൃഗങ്ങൾക്ക്) ഗർഭം ഉണ്ടാകുക
-
ചാണ1
- (കത്തിയും മറ്റും) തേച്ച് മൂർച്ച വരുത്തുകയോ രത്നവും മറ്റും ഉരച്ചു മിനുസപ്പെടുത്തുകയോ ചെയ്യാൻ ഉപയോഗിക്കുന്ന കല്ല്
- ചന്ദനവും ഗുളികയും മറ്റും അരയ്ക്കുന്നതിനുള്ള കല്ല്
- ചന്ദനച്ചാണയുടെ ആകൃതിയിലുള്ള തടിക്കഷണം
-
ചാണ2
- ചണംകൊണ്ടുണ്ടാക്കിയ തുണി
- അലങ്കാരത്തിനുപയോഗിക്കുന്ന കോടിത്തുണി
- എണ്ണതുടയ്ക്കാനുപയോഗിക്കുന്ന തുണി