1. നര1

    1. -
    2. "നരയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  2. നര2

    1. നാ.
    2. വാർദ്ധക്യംകൊണ്ടും മറ്റും ശരീരത്തിലെ രോമങ്ങൾക്ക് ഉണ്ടാകുന്ന വെളുപ്പുനിറം
    3. അങ്ങനെ വെളുപ്പുബാധിച്ച രോമം
  3. നരി

    1. നാ.
    2. കുറുക്കൻ
    3. പുലി
    4. കടുവ
    5. നരിച്ചീർ
  4. നറു

    1. വി.
    2. നല്ല
  5. നാര്

    1. നാ.
    2. തലമുടിയിഴപോലെ നേർത്ത് നീണ്ട വസ്തു
    3. നാരുകൾ കൂട്ടിപ്പിരിച്ചുണ്ടാക്കിയ നൂല്, കയറ്. "നാരുവലിച്ചാൽ പൊട്ടും നാരുചേർന്നൊരു കയറായാലോ ആനയെ കെട്ടാം" (പഴ.)
  6. നാര1

    1. നാ.
    2. ഒരു പക്ഷി, ഞാറ
  7. നാര2

    1. വി.
    2. നരനെ സംബന്ധിച്ച, നരനിൽ നിന്നുണ്ടായ
  8. നാരി

    1. നാ.
    2. സ്ത്രീ
    3. ഭാര്യ
    4. ഒരു വൃത്തം. "നാരറ്റാൽ ചേരും നാരിയറ്റാൽ ചേരില്ല" (പഴ.)
  9. നാർ

    1. നാ.
    2. നാര്
  10. നിര1

    1. നാ.
    2. വരി, ഒന്നിനോട് മറ്റൊന്ന് ചേർന്നെന്ന ക്രമത്തിൽ ഋജുരേഖയിൽ ജീവികളോ വസ്തുക്കളോ ക്രമീകരിച്ചു സ്ഥിതിചെയ്യുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക