-
പേർ2
- നാ.
-
നാമം
-
ആൾ
-
വെറും നാട്യം
-
പ്രസിദ്ധി, കീർത്തി
-
ഊരക്കുടൽ
-
പേർ1
- -
-
"പേർക്കുക" എന്നതിൻറെ ധാതുരൂപം.
-
പേറ്1
- നാ.
-
ഭാഗ്യം
-
ലാഭം
-
പ്രസവം
-
ഫലം
- ക്രി.
-
പെറുക. പേരുവലിക്കുന്നവൾ = വയറ്റാട്ടി, പേറെടുക്കുക = പ്രസവം രക്ഷിക്കുക
-
പേറ്2
- നാ.
-
ഭാരം
-
ചുമട്
-
പറ4
- -
-
"പറക്കുക" എന്നതിൻറെ ധാതുരൂപം.
-
കപ്പാരിക്കുക (പോർ.)
- ക്രി.
-
മൃഗത്തിൻറെ വൃഷണം ഉടയ്ക്കുക, ഉടയെടുക്കുക
-
പറ1
- നാ.
-
ചന്ദ്രബിംബം
-
ഉത്സവം
-
വട്ടം
-
ധാന്യങ്ങളും ദ്രാവകങ്ങളും അളക്കാനുള്ള ഒരു തോത് (പത്ത് ഇടങ്ങഴി)
-
പത്തിടങ്ങഴികൊള്ളുന്ന ഒരു അളവുപാത്രം
-
ഒരു വാദ്യം, പറയുടെ ആകൃതിയിലുള്ള ചർമവാദ്യം
-
നെൽവയലുകളുടെ അളവു നിർണയിക്കുന്ന ഒരു തോത് (ഒരുപറ വിത്തു വിതയ്ക്കാവുന്ന വിസ്താരം. ഉദാഃ പത്തുപറക്കണ്ടം)
-
ചൂണ്ടക്കോൽ. (പ്ര.) പറകൊട്ടിഅറിയിക്കുക, പറതട്ടി ഓതുക = ബാധ ഒഴിയാനുള്ള ഒരു പ്രയോഗം. "പറ ഇടങ്ങഴിയിൽ പോകുമോ?" (പഴ.)
-
പറ2
- വി.
-
പറയജാതിയെ സംബന്ധിച്ച
-
മോശപ്പെട്ട, താഴ്ന്ന തരത്തിലുള്ള
-
പാറ
- നാ.
-
ഉറപ്പുള്ള കല്ല്, വലിയ കല്ല്
-
ചെറിയ തിട്ട
-
വെളാരങ്കല്ല്
-
പാർ
- നാ.
-
ഭൂമി (പരന്നുകിടക്കുന്നത്). പാർത്തലം = ഭൂതലം