-
ആറാംവാരി, -മാരി, -മാലി
- ആറാമത്തെ വാരിയെല്ലിൻറെ സ്ഥാനം, കക്ഷങ്ങൾക്കു കീഴിൽ
-
ഇരുതലമൂരി, -മൂലി
- ഇരുതല മൂർഖൻ
-
കൻ മല
- വലിയ പാറക്കൂട്ടമുള്ള മല
-
കരിമുള്ള്, -മുൾ, കരൂൾ
- കടുത്ത മുള്ള്
- ചക്കയുടെ പുറത്തെ മുള്ള്
-
കുംഭമേള, -മേല
- പന്ത്രണ്ടുകൊല്ലത്തിലൊരിക്കൽ ഉത്തരേന്ത്യയിൽ ഹരിദ്വാരം പ്രയാഗനാസിക് ഉജ്ജയിനി എന്നീസ്ഥലങ്ങളിൽ വച്ചുനടത്തുന്ന ഒരു ഹൈന്ദവതീർഥാടനമഹോത്സവം
-
തിരുമാൽ, -മാലി
- വിഷ്ണു
-
മത്, മൽ
- (അസ്മത് ശബ്ദത്തിൻറെ പഞ്ചമി ഏകവചനം) എന്നിൽനിന്ന്
- (സമാസത്തിൽ) എൻറെ, എന്നെ സംബന്ധിച്ച
-
മല്ല1
- ഭംഗിയുള്ള, സൗന്ദര്യമേറിയ
- തഴച്ച
- ബലംർരിയ
- കായികാഭ്യാസിയായ
-
മല്ല2
- സ്ത്രീ
- അറബിമുല്ല
- ഒരുതരം കുഴികിണ്ണം (മണ്ണുകൊണ്ടുള്ളത്)
-
മല്ലി
- മുല്ല
- കൊത്തമല്ലി
- പഞ്ഞിമരത്തിൻറെ പശ
- വെളുത്ത നായ്