-
അനാഥമന്ദിരം, -ശാല
- പാവങ്ങളെ, (അനാഥരെ) സം രക്ഷിക്കുന്നിടം, അഗതിമന്ദിരം
-
ആമിശ്ര, -ശ്ല
- വേഗത്തിൽ കൂടിക്കലർന്ന
-
ഇശൽ, ശേൽ, ശീൽ
- രീതി, മാപ്പിളപ്പാട്ടു പാടുന്നതിനുള്ള രീതി
-
ഈഷത്, -ഷൽ
- അല്പം, കുറച്ച്
- സംശയം (ഭാഷയിൽ വന്നിട്ടുള്ള അർത്ഥം)
- കാലതാമസം, ഇട്ടിഴപ്പ്, അമാന്തം
-
ഉണ്ടിയൽക്കട, -ശാല
- പണമിടപാടു നടത്തുന്നിടം, ബാങ്ക്
-
ഉലശൽ, -ച്ചൽ, -ച്ചിൽ, -സൽ
- ഇളക്കം, തകരാറ്, കശപിശ
- തടസ്സം, വിഷമം
-
ചീല്, ശീല്
- കവിതയിലെ ഒരു ഖണ്ഡം (അടി, ഈരടി, ശ്ലോകം മുതലായവ)
-
തഹശീൽ, -സീൽ
- കരം മുതലായവ വസൂലാക്കുന്ന പ്രവൃത്തി, വസൂലാക്കിയ കരം
- താലൂക്ക്
-
തൊല്ല, സൊല്ല
- പ്രയാസം, ശല്യം
-
ശാല
- ഭിത്തി
- തൊഴിൽ ശാല
- കൊത്തളം
- കെട്ടിയടച്ച സ്ഥലം
- നാടക ശാല