1. അധഃ

    1. അവ്യ.
    2. താഴെ, അടിയിൽ
  2. അതഃ

    1. അവ്യ.
    2. ഇവിടെനിന്ന്, ഇതിനുശേഷം
    3. അതുകൊണ്ട്
  3. അതാ

    1. അവ്യ.
    2. ദൂരത്തുള്ളതിനെ ചൂണ്ടി പറയുന്നത്, അങ്ങോട്ട് നോക്കുക
  4. അത

    1. അവ്യ.
    2. അതാ. (പദ്യത്തിൽ മാത്രം.)
  5. അത്

    1. സ.നാ.
    2. പ്ര. പു. നപും. ഏ.വ. പറഞ്ഞതോ പറയാൻ ഉദ്ദേശിക്കുന്നതോ ആയ വസ്തു അല്ലെങ്കിൽ ജീവിയെ നിർദേശിക്കുന്ന ശബ്ദം, അകലത്തുള്ള ഒന്ന്, (പു.) അവൻ, (സ്ത്രീ.) അവൾ. സാമാന്യലിംഗമായും അതു പ്രയോഗിക്കും, അവ എന്നു ബ.വ
    3. വാക്യാർഥത്തിനു പകരം നിൽക്കുന്ന ശബ്ദം
    4. ക്രിയയോടു ചേർക്കുന്ന നപുംസകസർവനാമപ്രത്യയം
    5. നപുംസകാഖ്യാതനാമം ഉണ്ടാക്കുവാൻ പേരെച്ചത്തോടു ചേർക്കുന്ന പ്രത്യയം, (പ്ര.) വന്ന+അത്-വന്നത്, വരുന്ന+അത്-വരുന്നത് ഇത്യാദി
    6. വിശേഷണത്തോടു ചേർത്തു നപുംസകനാമമുണ്ടാക്കാനുപയോഗിക്കുന്ന പ്രത്യയം
    7. അ എന്ന ചുട്ടെഴുത്തിനുപകരം വരുന്ന ശബ്ദം, (പ്ര.) അതു+നേരം = അന്നേരം
    8. പ്രത്യേകാർഥം കൂടാതെ നപുംസകനാമത്തോടു ചേർത്തു പ്രയോഗിക്കുന്ന ശബ്ദം.(പ്ര.) വചനമതു കേട്ടു
    9. ഒരു സംബന്ധികാവിഭക്തിപ്രത്യയം, തൻ+അതു (തനതു) = തൻറെ
    10. ചോദ്യത്തിലും മറ്റും അവൻ, അവൾ, അവർ എന്നീ അർത്ഥങ്ങളിൽ പ്രയോഗിക്കുന്ന ശബ്ദം, (പ്ര.) അത് ആര്?
    11. അലിംഗാഖ്യാതനാമം ഉണ്ടാക്കാൻ പേരെച്ചത്തോടു ചേർക്കുന്ന പ്രത്യയം, (പ്ര.) വന്നത് ആര് (വന്നവൻ ആര് ഇത്യാദിപ്രയോഗങ്ങളിൽ അനാദരം)
  6. അത്ത

    1. നാ.
    2. അച്ഛൻ
    3. അച്ഛൻറെ സഹോദരി
    4. മൂത്ത സഹോദരി
    5. ഭർത്താവിൻറെയോ ഭാര്യയുടെയോ അമ്മ, അമ്മായി
  7. അത്ത്1

    1. നാ.
    2. ഇഞ്ച
  8. അത്ത്2

    1. വ്യാക.
    2. അനുസ്വാരത്തിൽ അവസാനിക്കുന്ന നാമപദത്തോട് സ്വരാദിയായ പ്രത്യയം ചേരുമ്പോൾ അന്തത്തിലെ "അം" എന്നതിൻറെ സ്ഥാനത്ത് വരുന്ന ഇടനില. ഉദ. മരം + ഓടു = മരത്തോടു
  9. അത്ത്3

    1. വ്യാക.
    2. ആധാരികാഭാസം. ഉദാ: ഇരുട്ടത്ത്, വെയിലത്ത്, മഴയത്ത്
  10. അഥ

    1. -
    2. (ഗ്രന്ഥാരം ഭത്തിൽ മംഗലാർഥമായി പ്രയോഗിക്കുന്ന പദം), അനന്തരം, പിന്നീട്.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക