-
ആത്ത2
- വി.
-
പ്രാപിച്ച, ആദാനം ചെയ്യപ്പെട്ട, എടുത്ത, കൂടെയുള്ള
-
ആത്ത1
- നാ.
-
ഒരിനം ചെറിയ വൃക്ഷം
-
അതാ
- അവ്യ.
-
ദൂരത്തുള്ളതിനെ ചൂണ്ടി പറയുന്നത്, അങ്ങോട്ട് നോക്കുക
-
അത
- അവ്യ.
-
അതാ. (പദ്യത്തിൽ മാത്രം.)
-
അതഃ
- അവ്യ.
-
ഇവിടെനിന്ന്, ഇതിനുശേഷം
-
അതുകൊണ്ട്
-
അത്
- സ.നാ.
-
പ്ര. പു. നപും. ഏ.വ. പറഞ്ഞതോ പറയാൻ ഉദ്ദേശിക്കുന്നതോ ആയ വസ്തു അല്ലെങ്കിൽ ജീവിയെ നിർദേശിക്കുന്ന ശബ്ദം, അകലത്തുള്ള ഒന്ന്, (പു.) അവൻ, (സ്ത്രീ.) അവൾ. സാമാന്യലിംഗമായും അതു പ്രയോഗിക്കും, അവ എന്നു ബ.വ
-
വാക്യാർഥത്തിനു പകരം നിൽക്കുന്ന ശബ്ദം
-
ക്രിയയോടു ചേർക്കുന്ന നപുംസകസർവനാമപ്രത്യയം
-
നപുംസകാഖ്യാതനാമം ഉണ്ടാക്കുവാൻ പേരെച്ചത്തോടു ചേർക്കുന്ന പ്രത്യയം, (പ്ര.) വന്ന+അത്-വന്നത്, വരുന്ന+അത്-വരുന്നത് ഇത്യാദി
-
വിശേഷണത്തോടു ചേർത്തു നപുംസകനാമമുണ്ടാക്കാനുപയോഗിക്കുന്ന പ്രത്യയം
-
അ എന്ന ചുട്ടെഴുത്തിനുപകരം വരുന്ന ശബ്ദം, (പ്ര.) അതു+നേരം = അന്നേരം
-
പ്രത്യേകാർഥം കൂടാതെ നപുംസകനാമത്തോടു ചേർത്തു പ്രയോഗിക്കുന്ന ശബ്ദം.(പ്ര.) വചനമതു കേട്ടു
-
ഒരു സംബന്ധികാവിഭക്തിപ്രത്യയം, തൻ+അതു (തനതു) = തൻറെ
-
ചോദ്യത്തിലും മറ്റും അവൻ, അവൾ, അവർ എന്നീ അർത്ഥങ്ങളിൽ പ്രയോഗിക്കുന്ന ശബ്ദം, (പ്ര.) അത് ആര്?
-
അലിംഗാഖ്യാതനാമം ഉണ്ടാക്കാൻ പേരെച്ചത്തോടു ചേർക്കുന്ന പ്രത്യയം, (പ്ര.) വന്നത് ആര് (വന്നവൻ ആര് ഇത്യാദിപ്രയോഗങ്ങളിൽ അനാദരം)
-
അത്ത
- നാ.
-
അച്ഛൻ
-
അച്ഛൻറെ സഹോദരി
-
മൂത്ത സഹോദരി
-
ഭർത്താവിൻറെയോ ഭാര്യയുടെയോ അമ്മ, അമ്മായി
-
അത്ത്1
- നാ.
-
ഇഞ്ച
-
അത്ത്2
- വ്യാക.
-
അനുസ്വാരത്തിൽ അവസാനിക്കുന്ന നാമപദത്തോട് സ്വരാദിയായ പ്രത്യയം ചേരുമ്പോൾ അന്തത്തിലെ "അം" എന്നതിൻറെ സ്ഥാനത്ത് വരുന്ന ഇടനില. ഉദ. മരം + ഓടു = മരത്തോടു
-
അത്ത്3
- വ്യാക.
-
ആധാരികാഭാസം. ഉദാ: ഇരുട്ടത്ത്, വെയിലത്ത്, മഴയത്ത്