1. ഈട്

    1. നാ.
    2. ഉറൾ, ബലം, നീണ്ടുനിൽപ്പ്
    3. കനം, ഭാരം
    4. വർധന, പുഷ്ടി
    5. പണയം, ജാമ്യം
    6. തുല്യത, ഒന്നുപോലെ ഇരിക്കുന്ന അവസ്ഥ
    7. കയ്യാല, അതിർചുമര്
    8. അഹമ്മതി
    9. കുസൃതി
    10. നാളികേരം അടക്കുന്ന തവണ, തേങ്ങ ഇടുന്ന തവണ, ഒഴി
    11. ചതുരംഗത്തിൽ എതിർ കക്ഷിയിലെ രാജാവിനെ മാറ്റുന്നതിനു അടിയില്ലാതെ (കളമില്ലാതെ) ആക്കുന്നത്. ഈടുനിൽക്കുക = വളരെനാൾ നലനിൽക്കുക, ഈടുചൊല്ലുക = ദീർഘകാലം നിലനിൽക്കുക, പഴക്കം ചെല്ലുക
  2. ഈടി2, ഈട്, ഈട്ട

    1. നാ.
    2. ചെറുകയ്യാല, മാടി, മാട്ട, അതിർചുവര്
  3. ഇട2

    1. വി.
    2. ഇടയ, ഇടയന്മാരുടെ. ഉദാ: ഇടച്ചേരി
  4. ഇടയിടെ, ഇടെ-, ഇടയ്ക്കിടെ

    1. അവ്യ.
    2. ഇടയ്ക്കിടയ്ക്ക്, കൂടെക്കൂടെ, പലതിനും നടുവേ, ആവർത്തിച്ച്
  5. ആയിട, -ഇടെ, -ഇടയ്ക്ക്

    1. അവ്യ.
    2. അക്കാലത്ത്, അതിനിടെ
  6. ഇട1, എട

    1. നാ.
    2. രണ്ടെണ്ണത്തിൻറെ നടുവിലുള്ളസ്ഥലം, മധ്യം, നടുഭാഗം, വിടവ്
    3. അകലം
    4. നടുക്കുള്ളസമയം, ഒരുകാര്യം നടക്കുന്നതിന് മധ്യേയുള്ള കാലം
    5. സമയം, അല്പസമയം
    6. അവസരം, സന്ദർഭം, സൗകര്യം
    7. കാരണം, സാധ്യത
    8. ശരീരത്തിൻറെ മധ്യഭാഗം, കടിതടം, അരക്കെട്ട്
    9. അളവ്, ഒരു ധാന്യത്തിൻറെയോ മറ്റോ വലിപ്പത്തിനുതുല്യമായ സ്ഥലം, പരിമാണം, ഒരു വസ്തുവിൻറെ ഭാരത്തിനു തുല്യമായ തൂക്കം എന്ന് അർത്ഥവികാസം. ഉദാ: നെല്ലിട, പണമിട
    10. ഒരു തൂക്കം, നൂറുപലം. ഉദാ: ഒരു ഇട മുളക്
    11. ഇടവഴി
    12. ആനയുടെ കൂച്ചുവിലങ്ങ്, ഇടച്ചങ്ങല. ഉദാ: ഇടയും മെയ്യും കൊളുത്തുക = ആനയുടെ കാലും ഉടലും ബന്ധിക്കുക, (പ്ര.) ഇടയാകുക, -ഉണ്ടാകുക, -കിട്ടുക = കാരണമാവുക, യാദൃച്ഛികമായിവന്നുചേരുക. ഉദാ: പോകാൻ ഇടയാവുക, കാണുന്നതിന് ഇടയാവുക. ഇടവരിക = ഇടയാവുക (പ്ര.) ഇടയ്ക്ക്, ഇടയിൽ, ഇടയ്ക്കിടെ, ഇടയ്ക്കും മുറയ്ക്കും
  7. ഇഡ, ഇള

    1. നാ.
    2. പാർവതി
    3. സ്വർഗം
    4. പശു
    5. ദുർഗ
    6. ഭൂമി
    7. വാക്ക്, സംഭാഷണം
    8. സെ്താത്രം
    9. നാഡീത്രയത്തിലൊന്ന്, (മറ്റു രണ്ട് പിംഗലയും സുഷുമ്നയും)
    10. അന്നം
    11. ലഘുപാനം
    12. ഹോമദ്രവ്യം, പ്രയോഗത്തിനും അനുയോഗത്തിനും ഇടയ്ക്ക് അർപ്പിക്കുന്നത്
  8. ഇറ്റ്1

    1. നാ.
    2. തുള്ളി, ബിന്ദു
    3. അല്പം, കുറവ്, ഇറ്റുവീഴുക = തുള്ളി തുള്ളിയായി വീഴുക, ഇറ്റു = ഇറുക
  9. ഇറ്റ്2

    1. വ്യാക.
    2. ചില ശബ്ദങ്ങളോടു പ്രത്യയംപോലെ ചേരുന്ന ഒരു ശബ്ദം, ഉദാ: പതിറ്റുപ്പത്ത്, പതിറ്റഞ്ച്
  10. ഈഡ, ഈള

    1. നാ.
    2. സ്തുതി, സേ്താത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക