-
ധട
- നാ.
-
തുലാം രാശി
-
ത്രാസ്സ്
-
ത്രാസ്സിലെ അളവുസൂചി
-
താട
- നാ.
-
താടി
-
കാളയുടെയും പശുവിൻറെയും മറ്റും കഴുത്തിനു താഴെ ഞാന്നുകിടക്കുന്ന തൊലിയുടെ മടക്ക്
-
പൂവൻകോഴിയുടെ തലയ്ക്കിരുവശവുമുള്ള മാംസളമായ ഭാഗം
-
തട1
- നാ.
-
വരമ്പ്
-
താങ്ങ്
-
വിരോധം
-
തവണ
-
പട്ടട
-
തടസ്സം, ചെറുക്കൽ
-
അടി വെട്ട് കുത്ത് മുതലായവ തടുക്കുന്ന അടവ്
-
ത്രാസ്സിൻറെ തണ്ട്
-
സാധനങ്ങൾ മറിഞ്ഞോ ഉരുണ്ടോ പോകാതിരിക്കാൻ കൊള്ളിച്ചുവയ്ക്കുന്ന അട, ഇലവച്ചു കഞ്ഞികുടിക്കാൻ ഓലക്കാൽ വാഴപ്പോള മുതലായവകൊണ്ടുണ്ടാക്കി വയ്ക്കുന്ന വളയം
-
വാഴയുടെ തണ്ട്
-
ചേന ചേമ്പ് മുതലായ ചില ചെടികളുടെ ഇലത്തണ്ട്
-
ചേമ്പിൻറെയും വാഴയുടെയും തായ്ക്കിഴങ്ങ്
-
തടികയറ്റിവച്ച് അറുക്കാനുള്ള ഇഴ
-
പുകയിലഞെട്ട്
-
കൊയ്ത കതിരിൻറെ ഒരു കറ്റ
-
മൃഗങ്ങളുടെ ഗർഭം
-
മൃഗങ്ങളുടെ ഇണചേരൽ
-
ചരിവ്, തീരം
-
ദാഢ
- നാ.
-
ആഗ്രഹം
-
കൂട്ടം
-
ആനക്കൊമ്പ്
-
തേറ്റ
-
വലിയപല്ല്
-
തറ്റ്
- നാ.
-
താറ്. (തറുക നോക്കുക). (പ്ര.) തറ്റുടുക്കുക = ഉടുത്തമുണ്ടിൻറെ ഒരറ്റം തുടകൾക്കിടയിലൂടെ പിന്നിലേക്ക് എടുത്തു കുത്തുക
-
തട്ട്1
- നാ.
-
അടി, ആഘാതം
-
തട്ടി2
- നാ.
-
മറ
-
തൊഴുത്ത്
-
കുടിലിൻറെ ചെറ്റവാതിൽ
-
തടി2
- നാ.
-
ചരിവ്
-
താഴ്വര
-
തീരം
-
താടി
- നാ.
-
ചിബുകം (മുഖത്തിൽ കീഴ്ചുണ്ടിനു താഴെയുള്ള ഭാഗം)
-
പുരുഷന്മാരുടെ മുഖത്ത് കവിളിലും താടിയിലും മറ്റും (മേൽച്ചുണ്ട് ഒഴിച്ചുള്ള ഭാഗത്ത്) വളരുന്ന രോമം
-
കഥകളിയിലെ വേഷങ്ങളിൽ ഒരു വിഭാഗം, താടിയുള്ള വേഷം
-
(കഴുക്കോലിൻറെ) അറ്റം, കഴുക്കോൽത്താടി. (പ്ര.) താടി എടുക്കുക = 1. മുഖത്തുവളരുന്ന രോമങ്ങൾ വടിച്ചുകളയുക
-
മരണമടുക്കുമ്പോൾ താടി ഇളകത്തക്കവണ്ണം ശ്വാസം വലിക്കുക. താടികളയുക = താടിവടിക്കുക. താടിക്കുകൈകൊടുക്കുക = ചിന്താമൂകനായിരിക്കുക. താടിയും മൂക്കും കൂട്ടിമുട്ടുക = വാർദ്ധക്യാവസ്ഥയിലെത്തുക
-
തീറ്റ
- നാ.
-
തീറ്റി