-
അനന്തിരപ്പറ്റ്, -പാട്ടം
- നാ.
-
പഴയ ഒരുതരം ഭൂവുടമ
-
ഊരുപഗൂഢം, -പീഡം
- നാ.
-
തുടകൾ തമ്മിൽ അമർത്തിപ്പിടിച്ചുകൊണ്ടുള്ള ആലിംഗനം
-
ചീനപടം, -പട്ടം
- നാ.
-
ചീനപ്പട്ട്
-
നിപഠം, -പാഠം
- നാ.
-
പഠനം, വായന
-
പടം1
- നാ.
-
തിരശ്ശീല
-
ചൂതുപടം
-
മേൽക്കൂര
-
തുണി
-
ചിത്രം വരയ്ക്കാനുപയോഗിക്കുന്ന കട്ടിത്തുണി
-
ചിത്രം, ഫോട്ടോ
-
പടം2
- നാ.
-
പാമ്പിൻറെ ഉറ
-
പട്ടം
- നാ.
-
പ്രമാണം, രേഖ
-
രാജശാസനം
-
നാൽക്കവല
-
വീതികുറഞ്ഞു നീളത്തിലുള്ള തുണി, പട്ടുമുതലായവയുടെ ചീന്ത് (തലപ്പാവുകെട്ടാൻ ഉപയോഗം)
-
തുണി പട്ട് മുതലായവകൊണ്ടു കെട്ടിയുണ്ടാക്കുന്ന തലപ്പാവ്
-
കിരീടം, രാജാവിൻറെയും മറ്റും തലപ്പാവ്
-
രാജാക്കന്മാർക്കും ക്രിസ്തീയ വൈദികർക്കും മറ്റും ഉള്ള സ്ഥാനം (തലപ്പാവോ കിരീടമോ അണിയുന്നത് സ്ഥാനാരോഹണച്ചടങ്ങുകളുടെ ഭാഗമാകയാൽ). (പ്ര.) പട്ടംകെട്ടുക = പട്ടം ഏൽക്കുക
-
രാജശാസനങ്ങളും മറ്റും രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ചെമ്പുതകിട് (വീതികുറഞ്ഞ നീണ്ട തകിടുകൾ ഉപയോഗിച്ചിരുന്നതിനാൽ)
-
സ്ത്രീകൾ നെറ്റിയിൽ അണിയുന്ന ഒരു ആഭരണം
-
(ആനയുടെ) നെറ്റിപ്പട്ടം
-
വസ്ത്രം, പട്ടുവസ്ത്രം
-
കാറ്റത്തു പറപ്പിക്കുന്ന ഒരു കളിക്കോപ്പ്
-
പരന്നു ദീർഘചതുരമായ ആകൃതിയുള്ള വസ്തു
-
ആഭരണങ്ങളുടെ പരന്ന ആകൃതിയുള്ള ഭാഗം
-
ദീർഘചതുരമായ ആകൃതിയുള്ള ഇരിപ്പിടം (ഒരുതരം കസേര, പീഠം മുതലായവയെ കുറിക്കുന്നു)
-
പട്ടം ഏൽക്കുക
- ക്രി.
-
സ്ഥാനം ഏൽക്കുക
-
പട്ടം തേക്കുക
- ക്രി.
-
രത്നക്കല്ല് കടഞ്ഞെടുക്കുക
-
പട്ടം പറത്തുക
- ക്രി.
-
കടലാസും ചീളിയുംകൊണ്ടു നിർമിച്ച പട്ടം കാറ്റിനെതിരെ നൂലുകെട്ടി പിടിച്ച് ആകാശത്തുയർത്തി പറപ്പിക്കുക
-
മനോരാജ്യത്തിൽ ഉയർന്ന പദവികൾ സങ്കൽപിച്ചു രസിക്കുക