-
പാട1
- നാ.
-
ഊഷ്മാവുകുറയുമ്പോൾ ദ്രാവകങ്ങളുടെ മുകളിൽ നേർത്തതൊലിപോലെ പ്രത്യക്ഷപ്പെടുന്ന ആവരണം. (ഉദാഃ പാലുകാച്ചിയതു തണുക്കുമ്പോൾ ഉണ്ടാകുന്നത്)
-
നേർത്തതൊലി (ഉദാഃ ചക്കക്കുരുവിൻറെ തൊലി)
-
മുളയുടെ ഉള്ളിൽ പൊള്ളയായഭാഗത്തുള്ള നേർത്തതൊലി, മുളമ്പാട
-
ജന്തുക്കളുടെ കുടലിനേയും മറ്റും പൊതിഞ്ഞിരിക്കുന്ന കൊഴുപ്പിൻറെ പാളി, നെയ്പ്പാട
-
ശവമഞ്ച. (പ്ര.) പാടചൂടുക, -കൂടുക = ദ്രാവകങ്ങളുടെ (പ്രത്യേകിച്ചു കാച്ചിയ പാലിൻറെ) ഉപരിതലത്തിൽ പാടയുണ്ടാകുക
-
പാട2
- നാ.
-
ഒരു വള്ളിച്ചെടി, പാടവള്ളി
-
പിട്ട്1, പുട്ട്
- നാ.
-
ഒരു പലഹാരം
-
അരിമാവും മറ്റും കുഴച്ചത്
-
കരുപ്പുകട്ടി, -പ്പട്ടി, -പ്പെട്ടി, -പ്പോട്ടി
- നാ.
-
കരുപ്പുകട്ടി
-
പാറ്റ2
- നാ.
-
കൊന്നമരം, തൊത്ത്
-
പാഠ
- നാ.
-
പാടക്കിഴങ്ങ്
-
പട3
- നാ.
-
യുദ്ധം
-
സൈന്യം
-
കൂട്ടം
-
വഴക്ക്
-
കൽത്തളം
-
ആയുധം. (പ്ര.) പടകൂടുക = യുദ്ധം ചെയ്യുക. പടപ്പുറപ്പാട് = യുദ്ധസന്നാഹം. "പടപേടിച്ചു പന്തളത്തുചെന്നപ്പോൾ പന്തവും കൊളുത്തി പട" (പഴ.)
-
പാറ്റ1
- നാ.
-
പറക്കുന്ന ഒരു പ്രാണി, കൂറ
-
പറ്റ
- അവ്യ.
-
പൂർണമായി
-
എല്ലാംചേർത്ത്
-
ചേർന്നിരിക്കത്തക്കവണ്ണം
-
പട2
- -
-
"പടയ്ക്കുക" എന്നതിൻറെ ധാതുരൂപം.