-
കൻ മട്ടി
- കമ്മട്ടി, കടലാവണക്ക്
-
മട1
- ചോറ്
- ഒരു ധാന്യ അളവ്
- ഓവ്
- ദ്വാരം, പൊത്ത്
- വെള്ളച്ചാൽ
-
മട2
- ഭോഷനായ
- സാരമില്ലാത്ത, പൊള്ളയായ
- മുനയില്ലാത്ത
-
മടി
- സംശയം
- ലജ്ജ
- മനസ്സുകേട്, വേലചെയ്യാൻ കഴിയുകയില്ലെന്നുള്ള ഭാവം, അലസത
- ഉത്സംഗം (രണ്ടുതുടയുടേയും മുൻഭാഗം)
- വസ്ത്രം ധരിക്കുമ്പോൾ ഇളിയിൽനിന്നും വെളിയിലേക്കിടുന്ന തുമ്പ്
-
മട്ട1
- ചെവികേൾക്കാത്ത
- അകത്തോട്ടുവളഞ്ഞ
-
മട്ട2
- ഒരിനം പാമ്പ്
- മുട്ടാളൻ
- (വൃക്ഷത്തിൻറെ) വളവില്ലാത്ത ശാഖ
- ഒരുതരം അളവ് (ദൈർഘ്യമാനം)
- പൊക്കമില്ലായ്മ
-
മട്ടി
- ഭംഗിയില്ലായ്മ
- ഭോഷൻ
- മണ്ടി, അടിയിൽ ഉറഞ്ഞത്, കട്ടിയായത്, കല്കം
- വശക്കേട്
- ഒരുമരം, അതിൻറെ കറ
-
മട്ട്1
- അതിര്
- ക്രമം
- നടപ്പ്, രീതി
- പ്രകൃതി (പ്ര.) മട്ടിനു താളമ്പിടിക്കുക = പാട്ടിൻറെ രീതിക്കൊത്തു താളമിടുക, ഇഷ്ടത്തിനൊത്തു പെരുമാറുക. മട്ടും മാതിരിയും = രീതി, സമ്പ്രദായം, പ്രവർത്തനക്രമം. മട്ടുമാറുക = സ്വഭാവത്തിനു വ്യത്യാസം വരിക
-
മട്ട്2
- തേൻ
- കള്ള്
- ഊറൽ, മണ്ടി
-
മഠി
- ആശ്രമം
- അറ, മുറി