-
മാൻ1
- നാ.
-
ഭംഗിയുള്ള ഒരു മൃഗം, സസ്യഭുക്ക് (കലമാൻ, മലമാൻ, ചെങ്കവരിമാൻ, കമ്പിളിമാൻ എന്നിങ്ങനെ പലതരം)
-
മാൻ2
- നാ.
-
മേന്മ
-
ജയം
-
മയക്കം
-
(സമാസത്തിൽ) രാജാവ് (ഉദാഃ ചേരമാൻ)
-
ഊറൽ മണ്ണ്
- നാ.
-
എക്കൽ, വണ്ടൽ എന്നിവ അടിഞ്ഞുകൂടിയ മണ്ണ്
-
മന
- നാ.
-
ഭാര്യ
-
(നമ്പൂരിമാരുടെ) ഭവനം, ഇല്ലം
-
മൻ
- നാ.
-
ശിവൻ
-
വിഷ്ണു
-
ബ്രഹ്മാവ്
-
രാജാവ്
-
യമൻ
-
മാന
- നാ.
-
വിവരണം, വിവരിച്ചുപറയൽ, അലങ്കാരപ്രയോഗം
-
മണ്ണ്
- നാ.
-
ചെളി
-
തുരുമ്പ്
-
പഞ്ചഭൂതങ്ങളിൽ ഒന്ന് (മണക്കുന്നത്)
-
നിലം
-
കയ്യാല, ചുമര്
-
ഭൂമി. (പ്ര.) മണ്ണടിയുക, മൺമറയുക = മരിക്കുക. കണ്ണിൽ മണ്ണിടുക = വഞ്ചിക്കുക. മണ്ണുകപ്പുക = തോൽക്കുക
-
മൺ
- നാ.
-
മണ്ണ്
-
മോന
- നാ.
-
മുൻഭാഗം
-
മൂലാനുപ്രാസം (ഒരു പാദത്തിൻറെ പ്രഥമാക്ഷരവും ആ പാദത്തിലെ ദ്വിതീയ ഭാഗത്തിൻറെ പ്രഥമാക്ഷരവും തുല്യമായിരിക്കൽ)
-
മനു
- നാ.
-
മനസ്സ്
-
മന്ത്രം
-
മനുഷ്യവർഗത്തിൻറെ ആദിപിതാക്കളായ പതിന്നാലുപേരെ പൊതുവായി കുറിക്കുന്ന പദം (ഓരോ കൽപത്തിലും ഇവർ വീണ്ടും ജനിക്കുകയും പ്രജകളെ സൃഷ്ടിക്കുകയും ധർമവ്യവസ്ഥകൾ നടപ്പിലാക്കുകയും ചെയ്യുന്നു)
-
പതിന്നാല് എന്ന സംഖ്യ
-
ഒരു സ്മൃതികാരൻ, മനുസ്മൃതിയുടെ കർത്താവ്
-
മനുവിൻറെ പത്നി
-
മനുഷ്യൻ (മനുഗോത്രജാതൻ)