-
ഊഷ്മം, -മ, -മാ, -മാവ്
- ചൂട്
- വെയിൽ
- ഉത്സാഹം, വികാരാധിക്യം, വീര്യം
-
ഒല്ലായ്ക, -മ
- ചെയ്തുകൂടായ്ക
- ദോഷം
- അരുതായ്ക, നിരോധനം
-
ഒവ്വായ്ക, -മ
- ചേർച്ചയില്ലായ്മ, യോജിപ്പില്ലായ്മ, ചേരായ്ക
-
കൻ മി
- മതകർമങ്ങൾ ചെയ്യുന്നവൻ
-
കാമകാമ, -മി
- കാമങ്ങളെ കാമിക്കുന്നവൻ, കാമാധീനനായി വിഷയങ്ങളെ ഇച്ഛിക്കുന്നവൻ
-
കോലാമി, -മീ
- ദ്രാവിഡഗോത്രത്തിൽപ്പെട്ട ഒരു അസമ്പുഷ്ടഭാഷ
-
ചെമ്മെ, -മ്മേ
- നല്ലപോലെ, ഭംഗിയായി, ധാരാളമായി
-
തിരൾച്ച, -പ്പ്, -മ
- നാമരൂപം.
-
മ
- മലയാള അക്ഷരമാലയിലെ ഇരുപത്തഞ്ചാമത്തെ വ്യഞ്ജനം. പവർഗത്തിലെ അനുനാസികം.
-
മറുമെയ്, -മൈ
- അടുത്ത ജന്മം, പിന്നെ സ്വീകരിക്കുന്ന മറ്റൊരുശരീരം