1. അട1

    1. -
    2. "അടയുക" എന്നതിൻറെ ധാതുരൂപം.
  2. അട2

    1. നാ.
    2. ഒരു പലഹാരം, ഇലയട
  3. അട3

    1. നാ.
    2. വിളക്ക്
    3. പൂട്ട്, മൂടി, അടപ്പ്
    4. വിശ്രമം
    5. അഭയം
    6. വെറ്റില
    7. പിടക്കോഴി മുട്ടയിന്മേൽ പതിയിരിക്കുന്നത്
    8. മറ, (ഉദാ: കണ്ണട)
    9. ഈട്, പണയം
    10. തേനറക്കൂട്
    11. സാധനങ്ങൾ മറിഞ്ഞുപോകാതിരിക്കാൻ വയ്ക്കുന്ന തട
  4. അട4

    1. ധാതുരൂപം.
    2. ചുറ്റിത്തിരിയുക
  5. അട5

    1. നാ.
    2. ഒരു താളം, അട്ടതാളം
  6. അട6

    1. നാ.
    2. നാട്ടുബദാം
  7. അടാ

    1. ക്രി.
    2. അടുക്കുകയില്ല, യോജിക്കയില്ല
    3. ചെല്ലുകയില്ല
    4. ഒക്കുകയില്ല, സാധിക്കുകയില്ല
  8. അടി1

    1. -
    2. "അടിയുക" എന്നതിൻറെ ധാതുരൂപം.
  9. അടി2

    1. നാ.
    2. തല്ല്, കൈകൊണ്ടോമറ്റോ പ്രഹരിക്കൽ, ഊക്കോടെ മറ്റൊന്നിൽ ചെന്നു തട്ടൽ
    3. ലഹള, തമ്മിൽതല്ല്
    4. വീശൽ
    5. നടത്തൽ, തെളിക്കൽ, (കാളവണ്ടിപോലുള്ള വാഹനങ്ങളുടെ)
    6. പതിക്കൽ, (അച്ച്, മുദ്ര ഇത്യാദി)
    7. തൂപ്പ്, വെടിപ്പാക്കൽ, (ഉദാ: അടിച്ചുവാരുക)
    8. മുഴക്കം, കിലുക്കം
    9. പൂശൽ, തേപ്പ് (ഉദാ: അടിച്ചു വാരുക), ചിറകു ചലിപ്പിക്കുക
    10. സാമർഥ്യപ്രയോഗം
    11. വസ്ത്രം അലക്കൽ (ഉദാ: അടിയും കുളിയും)
  10. അടി3

    1. നാ.
    2. കീഴറ്റം, താഴത്തെ ഭാഗം
    3. കീഴ്, മറ്റൊന്നിനു താഴെയുള്ള ഭാഗം
    4. കാലടി, പാദം, പക്ഷിമൃഗാദികളുടെ കാൽ (ഉദാ: തിരുവടി)
    5. അടിയളവ്, ചുവടളവ്
    6. നടക്കുമ്പോളൊരു കാൽ മുന്നോട്ട് വയ്ക്കുന്ന ദൂരം, ചുവട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക