-
അറ്റ
- വി. ഭൂ.പേ.
-
മുറിഞ്ഞ, പൊട്ടിയ, വേർപെട്ട
-
അറുതിവന്ന, അവസാനിച്ച, മരിച്ച
-
ഇല്ലാതായ, നഷ്ടപ്പെട്ട, വിട്ടുപോയ
-
അന്യംനിന്ന
-
ഒറ്റുവിലത്തേതായ, അവസാനത്തെ, അങ്ങേയറ്റത്തെ
- പ്ര.
-
അറ്റകയ്യ് = കടശിക്കൈ, ഒടുവിലത്തെ പരീക്ഷണം. അറ്റകൈക്കു ഉപ്പിടാത്തവൻ = അതിദുഷ്ടൻ
- വി. ഭൂ.പേ.
-
എതിരറ്റ, നേരറ്റ = തുല്യമില്ലാത്ത
-
അട2
- നാ.
-
ഒരു പലഹാരം, ഇലയട
-
അട3
- നാ.
-
വിളക്ക്
-
പൂട്ട്, മൂടി, അടപ്പ്
-
വിശ്രമം
-
അഭയം
-
വെറ്റില
-
പിടക്കോഴി മുട്ടയിന്മേൽ പതിയിരിക്കുന്നത്
-
മറ, (ഉദാ: കണ്ണട)
-
ഈട്, പണയം
-
തേനറക്കൂട്
-
സാധനങ്ങൾ മറിഞ്ഞുപോകാതിരിക്കാൻ വയ്ക്കുന്ന തട
-
അട4
- ധാതുരൂപം.
-
ചുറ്റിത്തിരിയുക
-
അട5
- നാ.
-
ഒരു താളം, അട്ടതാളം
-
അട6
- നാ.
-
നാട്ടുബദാം
-
അടാ
- ക്രി.
-
അടുക്കുകയില്ല, യോജിക്കയില്ല
-
ചെല്ലുകയില്ല
-
ഒക്കുകയില്ല, സാധിക്കുകയില്ല
-
ആറ്റ്
- -
-
"ആറ്" എന്നതിൻറെ വിശേഷണരൂപം.
-
ആട1
- നാ.
-
വസ്ത്രം
-
പാൽപ്പാട
-
(വിത്തിലെ) ബീജപത്രങ്ങളെ ആവരണം ചെയ്യുന്ന നേരിയതൊലി
-
തേനീച്ച തേൻ ശേഖരിക്കുന്ന അറ, തേനറ, അട
-
ആട2
- നാ.
-
കാള, പശു മുതലായവയുടെ കഴുത്തിൽ നീളെ തൂങ്ങിക്കിടക്കുന്ന തൊലി, താട, ആടപ്പനി = കാലികൾക്കുണ്ടാകുന്ന ഒരു രോഗം