-
അത
- അതാ. (പദ്യത്തിൽ മാത്രം.)
-
അതഃ
- ഇവിടെനിന്ന്, ഇതിനുശേഷം
- അതുകൊണ്ട്
-
അതാ
- ദൂരത്തുള്ളതിനെ ചൂണ്ടി പറയുന്നത്, അങ്ങോട്ട് നോക്കുക
-
അതി-
- അതിക്രമിക്കുക, അതിശയിക്കുക, അധികമാകുക, തുടങ്ങിയ അർത്ഥങ്ങളിൽ പൂർവപദമായി വരുന്ന ഒരു ഉപസർഗം
-
അതിങ്ങൾ, അതു-
- അതുകൾ എന്നതിൻറെ നാടോടി രൂപം. താണവരെപ്പറ്റി ദയയോ സഹതാപമോ പ്രദർശിപ്പിച്ചുകൊണ്ടുള്ള പ്രയോഗം
-
അത്ത്1
- ഇഞ്ച
-
അത്ത്2
- അനുസ്വാരത്തിൽ അവസാനിക്കുന്ന നാമപദത്തോട് സ്വരാദിയായ പ്രത്യയം ചേരുമ്പോൾ അന്തത്തിലെ "അം" എന്നതിൻറെ സ്ഥാനത്ത് വരുന്ന ഇടനില. ഉദ. മരം + ഓടു = മരത്തോടു
-
അത്ത്3
- ആധാരികാഭാസം. ഉദാ: ഇരുട്ടത്ത്, വെയിലത്ത്, മഴയത്ത്
-
അതേ, -തെ
- അതുതന്നെ, അങ്ങനെതന്നെ, ശരിതന്നെ
- അതേരൂപം = ആ രൂപം തന്നെ; അതേപോലും = പരിഹാസപൂർവമായ തിരസ്കാരം; അതേവരെ = അതുവരെയും, അപ്പോൾ വരെ, നിർദിഷ്ടമായ ഒരുകാര്യം സംഭവിക്കുന്നതുവരെ
- അതുതന്നെയായ, മറ്റൊന്നല്ലാത്ത
-
അതോ
- ചൂണ്ടിക്കാണിക്കൽ, (അതാ, അവിടെ, അങ്ങ്, അങ്ങോട്ടുനോക്കുക ഇത്യാദി)
- ചോദ്യനിപാതം, അതുതന്നെയോ
- അതോ ഇതോ?