-
അര1
- "അരയുക" എന്നതിൻറെ ധാതുരൂപം.
-
അര2
- മധ്യം, കടിപ്രദേശം, അരക്കെട്ട്
- ഒന്നിൻറെ നേർപകുതി
-
അരി1
- "<അരിയുക" എന്നതിൻറെ ധാതുരൂപം.
-
അരി2
- ശത്രു
-
അരി3
- ചെറിയ, പ്രീയപ്പെട്ട, ഭംഗിയുള്ള
-
അരി4
- വൃഷണം
- നെല്ലിനകത്തുള്ള കുരു, തണ്ഡൂലം
- ധാന്യമണി
-
അരി5
- വിഷ്ണു
- സിംഹം
- വായു
- ഇന്ദ്രൻ
- കുതിര
-
അരു1
- "അരുകുക" എന്നതിൻറെ ധാതുരൂപം.
-
അരു2
- അരുക്, വക്ക്
- ബന്ധു, വിശ്വസ്തൻ. (പ്ര.) അരുനിൽക്കുക = കൂട്ടുനിൽക്കുക
-
അരു3
- അരുമയായ, വിശേഷമായ, ഭംഗിയുള്ള
- പ്രയാസമുള്ള
- ക്രൂരമായ
- സൂക്ഷ്മമായ, ചെറിയ