-
കങ്ക
- ഒരുതരം ചന്ദനം
- താമരയുടെ സുഗന്ധം
-
കണക്കെ
- പോലെ, അതേവിധത്തിൽ
-
കണക്ക്1
- എഴുത്ത്
- എണ്ണം, സംഖ്യ
- കണക്കധികാരപുസ്തകം
- വരവുചെലവുവിവരണപുസ്തകം
- കണക്കെഴുത്തുകാരൻറെ ഉദ്യോഗം
-
കണക്ക്2
- കൊള്ളാവുന്ന
- തുല്യമായ
-
കണിക
- തുള്ളി
- പരമാണു, അണു, അൽപാംശം
- കൊച്ചരി, താവലരി
- ധാന്യമണി, നല്ലിട
-
കണിക
- ഏറ്റവും ചെറിയത്
-
കണ്ണകി
- ചിലപ്പതികാരം എന്ന തമിഴ്കാവ്യത്തിലെ നായിക. കണ്ണകിത്തോറ്റം = കണ്ണകിയെക്കുറിച്ചുള്ള ഒരു നാടൻപാട്ട്
-
കണ്ണിക്കാ, കന്നിക്കാ
- ഇളങ്കായ്
-
കണ്ണോക്ക്, കണ്ണാക്ക്
- മരിച്ച ആളിൻറെ പ്രതം ചെന്നുകാണൽ, മരണദു:ഖം അന്വേഷിപ്പ്, ഇഴവ് അന്വേഷിക്കൽ
-
കനക
- കനകനിർമിതമായ, സ്വർണവർണമായ