1. കാവ്3

    1. നാ.
    2. കാവുതണ്ട്
    3. ഒരു തൂക്ക അളവ്, കാവുതടിയിൽ വഹിക്കുന്ന ഭാരം
    4. വാളിൻറെ പിടി
  2. കാവ്1

    1. നാ.
    2. മതിൽ
    3. വൃക്ഷലതാദികൾ ഇടതൂർന്ന് വളർന്നുനിൽക്കുന്ന സ്ഥലം, കാട്
    4. തോപ്പ്, ഉദ്യാനം, പൂങ്കാവ്, മലർക്കാവ്
    5. ഒരു ആരാധനാസ്ഥലം (വള്ളികൾ, മരങ്ങൾ മുതലായ നിറഞ്ഞതും കാളി അയ്യപ്പൻ നാഗങ്ങൾ മുതലായ ദേവതകളുടെ പ്രതിഷ്ഠയുള്ളതുമായ പ്രദേശം) ഉദാ: കാളികാവ്, അയ്യപ്പൻകാവ്, സർപ്പക്കാവ്
  3. കാവ്2

    1. നാ.
    2. കുഞ്ഞ്, കുട്ടി
    3. ഋതുമതിയാവാത്ത ബ്രാഹ്മണകന്യക
  4. കൂവ1, കൂവാ, കൂവ്വാ, കൂവേ, കൂവ്വേ

    1. അവ്യ.
    2. ഹേ ! എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു ശബ്ദം
  5. കൂവ2, കൂവ്വ

    1. നാ.
    2. പരുന്ത്
    3. ഭൂകാണ്ഡമുള്ള ഒരു ചെടി, അതിൻറെ കിഴങ്ങ്, കൂവനൂറ്, കൂവപ്പൊടി = കൂവക്കിഴങ്ങിൽ നിന്നെടുക്കുന്ന മാവ്
    4. മാങ്ങായും മറ്റും ഉപ്പിലിട്ടു വച്ചിരുന്നാൽ അതിൽ ചിലപ്പോൾ ഉണ്ടാകാറുള്ള പുഴു. (മ.തി.)
  6. അരികത്ത്, -കവേ

    1. അവ്യ.
    2. അരിക് എന്നതിൻറെ ആധാരികാഭാസം. സമീപത്ത്
  7. ഗവ

    1. വി.
    2. ഗോവിനെ സംബന്ധിച്ച
  8. കപി, കവി

    1. നാ.
    2. നെല്ലി
    3. വിഷ്ണു
    4. രക്തചന്ദനം
    5. സൂര്യൻ
    6. ആന
    7. പന്നി
    8. കുരങ്ങ്
    9. അറബിക്കുന്തുരുക്കം
    10. വലിയ ഉങ്ങ്
  9. ക്വ

    1. അവ്യ.
    2. എവിടെ
  10. കവ1

    1. -
    2. "കവയ്ക്കുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക