1. തത:

    1. അവ്യ.
    2. അവിടെനിന്ന്, ആ ദിക്കിൽനിന്ന്, അപ്പോൾ, അപ്പോള്മുതൽ, അന്നുമുതൽ, ഇനിമേൽ, അതിൽനിന്നും, അതുകൊണ്ട്
  2. ദത്ത്

    1. നാ.
    2. സന്താനം ഇല്ലാതെവരുമ്പോൾ ആസ്ഥാനത്ത് അന്യസന്താനത്തെ സ്വീകരിക്കുന്ന സമ്പ്രദായം
    3. ഏതെങ്കിലും ഒന്നിനെ സംരക്ഷണത്തിനായി ഏറ്റെടുക്കൽ
  3. തദ്

    1. നാ.
    2. തത്, അത്, ആ, അവൻ, അവൾ എന്നീയർഥങ്ങളിൽ സമാസാദിയിൽ പ്രയോഗം
  4. ദാത

    1. വി.
    2. മുറിച്ച
    3. വിഭജിച്ച
    4. ശുചിയാക്കിയ, കഴുകിയ
  5. ദാത്ത്

    1. നാ.
    2. സത്ത
  6. താത്ത

    1. നാ.
    2. മൂത്തസഹോദരി
  7. താത്താ

    1. നാ.
    2. അപ്പുപ്പൻ, വയോവൃദ്ധൻ
  8. തത്

    1. സ.നാ.
    2. (തച്ഛബ്ദം നപും. ഏ.വ.) അത്
  9. തത്ത

    1. നാ.
    2. ഒരിനം പക്ഷി, ശാരിക
  10. തുത്തനാകം, തുത്തി-

    1. നാ.
    2. ഒരു ലോഹക്കൂട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക