-
ഉലന്ത, -ന്തം, -ന്തു
- ലന്ത, ഡച്ച്, "ലന്ത"എന്നു കൂടുതൽ പ്രചാരമുള്ള രൂപം
-
ഊരുന്നത്, -ണത്
- ഇഴജന്തു, പാമ്പ് മുതആയവ. (ഊരുന്നവക)
-
കണ്ഠധ്വനി, -നാദ
- തൊണ്ടയിൽനിന്നു പുറപ്പെടുന്ന ശബ്ദം
-
തെക്കിനി, -നേത്
- നാലുകെട്ടോടുകൂടിയ കെട്ടിടത്തിലെ തെക്കേക്കെട്ട്
-
നത
- വളഞ്ഞ
- കുനിഞ്ഞ
- നമസ്കരിച്ച
-
നതി
- വളവ്
- കുമ്പിടൽ, നമസ്കാരം
-
നത്ത
- കട്ടിയുള്ള പുറന്തോടുള്ള ഒരു ജലജീവി, ചിപ്പിയുടെ വർഗത്തിൽപ്പെട്ടത്
-
നത്ത്
- ഒരിനം മൂങ്ങ
-
നദ
- നദിക്കുന്ന
-
നദി1
- ആറ്, പുഴ