-
ഈനാംചാത്ത്, -ചാത്തി, -പൂച്ചി
- ഉടുമ്പുവർഗത്തിൽപ്പെട്ട ഒരു ജന്തു, ഉറുമ്പുതീനി
-
കോക്കാം പീച്ചി
- ഗോഷ്ടി
- വ്യവസ്ഥയും ഭംഗിയുമില്ലാത്ത പ്രവൃത്തി
- കുട്ടികളെ ഭയപ്പെടുത്താൻ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്ന്
-
പച1
- വേവിക്കുന്ന, പാകമാക്കുന്ന
-
പച2
- പാകപ്പെടുത്തൽ
-
പചി
- അഗ്നി
-
പച്ച1
- കലർപ്പില്ലാത്ത, ശുദ്ധമായ
- ഇളതായ, പാകമാകാത്ത
- പച്ചനിറമുള്ള
- വേകാത്ത, ഉണങ്ങാത്ത
-
പച്ച2
- പാകമാകാത്തത്
- മരതകക്കല്ല്
- പച്ചനിറം
- തനിസ്വഭാവം
- കഥകളിയിലെ ഒരിനം വേഷം (അർജുനൻ തുടങ്ങിയ ധീരോദാത്തനായകന്മാരുടേത്)
-
പാചി
- പാചകം (പാകംചെയ്യൽ)
-
പാച്ച
- മടിശ്ശീല (പണം താംബൂലം തുടങ്ങിയവ വയ്ക്കാനുള്ളത്)
-
പാച്ചി1
- മുലപ്പാൽ (ശിശുഭാഷ). (പ്ര.) പാച്ചിവരുക = ഋതുവാകുക