1. ആൽ5

    1. നാ.
    2. അയക്കോൽ
  2. ആൽ4

    1. വ്യാക.
    2. പാക്ഷികവിനയെച്ചപ്രത്യയം. "ഒന്നു സംഭവിക്കുന്നെങ്കിൽ" എന്നർഥം. ഉദാ: തന്നാൽ, വന്നാൽ
  3. ആൽ3

    1. നാ.
    2. (തെങ്ങിൻറെയും മറ്റും) ആര്
  4. ആൽ2

    1. നാ.
    2. ജലം
  5. ആൽ1

    1. നാ.
    2. പേരാൽ മരം
    3. പേരാൽ, അരയാൽ, കല്ലാൽ, അത്തിയാൽ, ഇത്തിയാൽ മുതലായവയ്ക്കു പൊതുവേ പറയുന്ന പേര്
  6. ആൽ6

    1. വ്യാക.
    2. പ്രയോജികാവിഭക്തിപ്രത്യയം, ഹേതു, ഉപകരണം എന്നിവ അർത്ഥം. ഉദാ: അതിനാൽ അതുചെയ്യണം, കർമണിപ്രയോഗത്തിൽ കർതൃപദത്തോട് ഈപ്രത്യയം ചേരും. ഉദാ: അവനാൽ പറയപ്പെട്ട
  7. അല3

    1. നാ.
    2. സമുദ്രത്തിലെ തിര
  8. ആദിരാജാ, ആലി-, ആഴി-

    1. നാ.
    2. കണ്ണൂർ മുസ്ലിം രാജാക്കന്മാരുടെ സ്ഥാനപ്പേർ
  9. ആല

    1. -
    2. കൊല്ലൻറെയും മറ്റും പണിപ്പുര
    3. ആടുമാടുകളെ അടച്ചുസൂക്ഷിക്കുന്ന തൊഴുത്ത്
    4. ചക്കുപുര
    5. കളപ്പുര
    6. ചൂള
  10. അൽ1

    1. -
    2. ഒരു കൃത്പ്രത്യയം. ഉദാ: ചെയ്യൽ.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക