-
ഓട്3
- -
-
"ഓടുക" എന്നതിൻറെ ധാതുരൂപം.
-
ഓട്2
- -
-
സംയോജികാവിഭക്തി പ്രത്യയം. "ഒട്" എന്നതിൻറെ ദീർഘരൂപം. താരത. തൊടുക, കൂടെ, കൂടി, നേർക്ക്, പക്കൽനിന്ന്, ഒന്നിച്ച്, ചേർന്ന്. ഉദാ: അവനോടു പറയുക; അവനോടുകൂടി പോവുക; ആധാരികയ്ക്കുമേൽ ചേർന്നാൽ "ട്" എന്നതിനു ദിത്വംവന്ന് "ഓട്ട്" എന്ന രൂപം.
-
ഓട്1
- നാ.
-
മൺപാത്രം ഉടഞ്ഞുള്ള കഷണം, മാടോട് (സ്ഫടികക്കഷണത്തിനും പറയും)
-
കെട്ടിടം മേയാനും മറ്റും മണ്ണുകുഴച്ച് അച്ചിൽ വാർത്തു ചുട്ടെടുക്കുന്നത്
-
കടുപ്പമുള്ള പുറന്തോട്, തലയോട് (തല്യോട്ടി)
-
നെയ്ത്ത് ഓട്, ഊട്
-
ധാന്യങ്ങളും മറ്റും വറുക്കുന്നതിനുള്ള പാത്രം
-
ഭിക്ഷാപാത്രം, വിശേഷിച്ചും മൺചട്ടി
-
ചെമ്പും ഈയവും ചേർത്ത് ഉരുക്കിയുണ്ടാക്കുന്ന ലോഹം
-
ഒട2, ഉട
- നാ.
-
വൃഷണം
-
കോഷ്ഠം, വസ്തിപ്രദേശം
-
ഔഡ
- വി.
-
നനഞ്ഞ, ഈർപ്പമുള്ള
-
ഉടപ്പിറന്നവൻ, ഒട-
- നാ.
-
സഹോദരൻ, കൂടെപ്പിറന്നവൻ. (സ്ത്രീ.) ഉടപ്പിറന്നവൾ
-
ഒട1
- നാ.
-
ഉട, നിവർത്തുപിടിച്ച കുടപോലെ മണൽക്കാടുകളിൽ ധാരാളം വളരുന്ന ഒരു മുൾ മരം. ധാരാളം ചെറിയ ഇലകൾ ഉണ്ടായിരിക്കും
-
ഒട്, ഓട്
- വ്യാക.
-
ഇത് ഒട്ടുക എന്ന കൃതിരൂപംതന്നെ. സമ്യോജികാവിഭക്തിപ്രത്യയം (കൂടി, ചേർന്ന്, അടുക്കൽ, സമീപം, ഒപ്പം എന്നീ അർത്ഥങ്ങളിൽ നാമത്തോടുചേർത്ത് പ്രയോഗം. ഉദാ: അതിനൊട്, അതിനോട്; അവനൊട്, അവനോട്; എന്നൊട്, എന്നോട് ഇത്യാദി. "ഏ" ചേർന്ന് "അതിനോടേ" എന്നപോലെ രൂപം. അതിനോടൊപ്പം, അതിനോടൊന്നിച്ച്, അതിനോടുചേർന്ന്, അതിനോടുകൂടെ എന്നപോലെ ഗതികൾ ചേരുമ്പോൾ വിയോജകാർഥത്തിലും പ്രയോഗം. ഉദാ: ഉടവരോട് വേർപാട്; ഇടരൊടുവേറായ്; ചേതനയോടു പിരിഞ്ഞ് ഇത്യാദി)
-
ഒറ്റ
- നാ.
-
ഒരുതരം വാദ്യം
- വി.
-
വിശേഷണരൂപം. താരത. ഇരട്ട. ഒന്നുമാത്രമായ, ഒന്നായ, തനിച്ചുള്ള, ഒരു കൂട്ടില്ലാത്ത
- നാ.
-
ഒന്ന്, ജോടിയിൽപ്പെട്ട ഒന്ന്
-
സംഖ്യകളുടെ ഏകസ്ഥാനം, ഏകസ്ഥാനമുള്ള അക്കം
-
ഓജസംഖ്യ, ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് എന്നിങ്ങനെയുള്ള സംഖ്യകൾ
-
ഒരു ജോടിയിൽപ്പെട്ടത്, സമനിലയിലുള്ളത്
-
കളരിപ്പയറ്റിൽ മർമസ്ഥാനങ്ങളിലുള്ള ക്ത്തും അടിയും ഒഴിവും
-
നാലുമുഴം നീളമുള്ള ഒറ്റമുണ്ട്. ഉദാ: ഒറ്റമുണ്ടും ഇരട്ടമുണ്ടും, ഒറ്റൗടുക്കുക
-
ഒരു പലഹാരം (ക്ഷേത്രങ്ങളിലെ നൈവേദ്യമായുണ്ടാക്കുന്നത്)
-
(നായാട്ട്) ആൺപന്നി, കാട്ടുപന്നി, ഒറ്റയാൻ. (പ്ര.) ഒറ്റക്കെട്ടായിനിൽക്കുക, ഒറ്റക്കയ്യായിനിൽക്കുക, ഒറ്റതിരിയുക, ഒറ്റപ്പെടുക, ഒറ്റയ്ക്കു പറയുക, ഒറ്റനോട്ടത്തിൽ ഇത്യാദി
-
ഒറ്റുകൊടുക്കുക, ഒറ്റി-
- ക്രി.
-
രഹസ്യമായി അറിവുകൊടുക്കുക, വിശ്വാസവഞ്ചന ചെയ്യുക