1. ആളൊടി, ഒട്ടി

    Share screenshot
    1. കോട്ടയിൽ പീരങ്കി വയ്ക്കാനുള്ള പഴുത്, വെടിപ്പഴുത്
    2. കുളം മുതലായവയുടെ ചുറ്റും നടക്കാൻ അല്പം താഴ്ചയിൽ നിർമിക്കുന്ന വഴിത്താര, ആളോടി
  2. ഉടപ്പിറന്നവൻ, ഒട-

    Share screenshot
    1. സഹോദരൻ, കൂടെപ്പിറന്നവൻ. (സ്ത്രീ.) ഉടപ്പിറന്നവൾ
  3. ഒട1

    Share screenshot
    1. ഉട, നിവർത്തുപിടിച്ച കുടപോലെ മണൽക്കാടുകളിൽ ധാരാളം വളരുന്ന ഒരു മുൾ മരം. ധാരാളം ചെറിയ ഇലകൾ ഉണ്ടായിരിക്കും
  4. ഒട2, ഉട

    Share screenshot
    1. വൃഷണം
    2. കോഷ്ഠം, വസ്തിപ്രദേശം
  5. ഒടി1

    Share screenshot
    1. "ഒടിയുക" എന്നതിൻറെ ധാതുരൂപം.
  6. ഒടി2

    Share screenshot
    1. ഒടിവ്
    2. മധ്യഭാഗം, നടുവ്, അര
    3. (ഉദരഭാഗത്തുള്ള) ചുളിവ്, വലി
    4. നീണ്ടുപരന്നുകിടക്കുന്ന വയലുകളുടെ ഒരുഭാഗം, പാടശേഖരം
    5. വേട്ടക്കാരൻറെ മാടം, മരക്കവരകളിൽ കെട്ടുന്ന ചെറിയ വീട് (ഒളി)
  7. ഒടി3

    Share screenshot
    1. ഒട്ടരുടെ വിദ്യ, മന്ത്രവാദം, ഒടിവിദ്യ, മന്ത്രപ്രയോഗംകൊണ്ടു ശത്രു സംഹാരം, ഒരു ആഭിചാരകർമം
  8. ഒടു

    Share screenshot
    1. ഒടുവ്
    2. കൊയ്ത്തുകഴിഞ്ഞു കണ്ടത്തിൽ നിക്കുന്ന കച്ചിക്കുറ്റി (പ.മ.)
    3. കഴല
    4. കഴലപ്പനി
    5. ഒരുതരം ആറ്റുമീൻ
  9. ഒട്, ഓട്

    Share screenshot
    1. ഇത് ഒട്ടുക എന്ന കൃതിരൂപംതന്നെ. സമ്യോജികാവിഭക്തിപ്രത്യയം (കൂടി, ചേർന്ന്, അടുക്കൽ, സമീപം, ഒപ്പം എന്നീ അർത്ഥങ്ങളിൽ നാമത്തോടുചേർത്ത് പ്രയോഗം. ഉദാ: അതിനൊട്, അതിനോട്; അവനൊട്, അവനോട്; എന്നൊട്, എന്നോട് ഇത്യാദി. "ഏ" ചേർന്ന് "അതിനോടേ" എന്നപോലെ രൂപം. അതിനോടൊപ്പം, അതിനോടൊന്നിച്ച്, അതിനോടുചേർന്ന്, അതിനോടുകൂടെ എന്നപോലെ ഗതികൾ ചേരുമ്പോൾ വിയോജകാർഥത്തിലും പ്രയോഗം. ഉദാ: ഉടവരോട് വേർപാട്; ഇടരൊടുവേറായ്; ചേതനയോടു പിരിഞ്ഞ് ഇത്യാദി)
  10. ഒട്ടി1

    Share screenshot
    1. ഒട്ടിയിരിക്കുന്നവർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക