1. കത്തൽ

    1. നാ.
    2. ദു:ഖം, സങ്കടം
    3. വേവ്, എരിച്ചിൽ, ഉദാ: തീകത്തൽ, വയറ്റിൽ ഉണ്ടാകുന്ന കത്തൽ (കാളൽ)
    4. വിശപ്പ്, ഉദാ: വയറ്റുകത്തൽ (പ്ര.) കത്തലടക്കുക = വിശപ്പടക്കുക
  2. കദല

    1. നാ.
    2. ഓരില
    3. ബ്രഹ്മി
    4. വാഴ
    5. ഇലവ്
    6. പലകപ്പയ്യാനി
  3. കാതൽ1

    1. നാ.
    2. ഉള്ള്
    3. വളർച്ചകൂടുന്തോറും തടിക്ക് വണ്ണം വയ്ക്കുന്ന ചില വൃക്ഷങ്ങളുടെ വിളഞ്ഞതും കടുപ്പമുള്ളതുമായ ഉൾഭാഗം
    4. സത്ത്, സാരാംശം
    5. കേന്ദ്രം
    6. കരുത്ത്, ഉൾക്കട്ടി
  4. കാതൽ2

    1. നാ.
    2. ഭക്തി
    3. ആഗ്രഹം
    4. സംബന്ധം
    5. ശ്രദ്ധ
    6. ഇഷ്ടം, സ്നേഹം, പ്രണയം, പ്രേമം
  5. കദലി2, കദളി

    1. നാ.
    2. വാഴ
    3. ഒരിനം വാഴ, കദളിവാഴ (ഇതിൻറെ പഴം ദേവപൂജയ്ക്കും ഔഷധത്തിനും പ്രധാനം)
    4. ഒരു ദേവനർത്തകി
    5. ഒരുവക മാൻ (ഇതിൻറെ തോൽ ഇട്ടിരിക്കാൻ ഉപയോഗിക്കുന്നു)
    6. കൊടി (ആനപ്പുറത്തു പിടിക്കുന്നത്)
  6. കീത്തൽ

    1. നാ.
    2. കുരുമുളകുമണി നിൽക്കുന്ന തിരി
  7. കുതൽ1

    1. നാ.
    2. ശിശുക്കളുടെകൊഞ്ചൽ, അക്ഷരവ്യക്തിയില്ലാത്ത സംസാരം (പ.മ.)
    3. തറുതല പറച്ചിൽ. (പ്ര.) കുതലിക്കുക = അക്ഷരശുദ്ധിയില്ലാതെ സംസാരിക്കുക, കൊഞ്ഞയോടുകൂടിപ്പറയുക
  8. കുതൽ2

    1. നാ.
    2. ഈർപ്പം, നനവ്
  9. കുത്തൽ

    1. നാ.
    2. വേദന
    3. നീർച്ചാട്ടം
  10. കത്താൾ

    1. നാ.
    2. കത്തിവാൾ, വെട്ടുകത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക