-
കരട
- ആനയുടെ കന്നത്തടം
- കറക്കാൻ സമ്മതിക്കാത്ത പശു
-
കരടി < കരട്
- കറുത്തനിറമുള്ള ഒരിനം ആറ്റുമീൻ
-
കരടി1
- നീണ്ട രോമം നിറഞ്ഞ ഉടലും നീണ്ടുവളഞ്ഞു കൂർത്ത നഖങ്ങളും ഉള്ള ഒരു വന്യമൃഗം
- ഒരു ആനദ്ധവാദ്യം, കരടിയെപ്പോലെ ശബ്ദിക്കുന്നതിനാൽ ഈ പേര്
-
കരടി2
- ആന (കരടം ഉള്ളത്)
-
കരടു, കരേടു
- കൊക്ക് (ജലത്തിൽക്കിടന്നു ശബ്ദിക്കുന്നത്)
- ഇരണ്ട
-
കരട്
- തരി, പൊടി, ചെറിയ അംശം
- ദൂഷ്യം, ദൂഷ്യാംശം
- ആദ്യരേഖ, നടക്കൽ. (പ്ര.) കല്ലും കരടും, കരടും മുരടും, കരടറ്റ (കരടില്ലാത്ത)
-
കരേടു
- വരണ്ട
-
കരോടി
- ചായിച്ചുകെട്ടിൻറെ മുകളിൽ ചെയ്യുന്ന അലങ്കാരപ്പണി
- തലയോട്ടി, കരോടം
- കിണ്ണം, കുഴിഞ്ഞുപരന്ന പാത്രം
-
കറട്
- കരട്
- താഴ്ന്നതരം മുത്ത്
-
കാരട്2
- ഒരു സസ്യം, മലക്കറിയിൽ ഒരിനം