-
ഇന്ദ്രവല്ലരി, -വല്ലി
- പേക്കുമ്മട്ടി
-
ഇരട്ടവാലൻ, -വാലി
- ഗ്രന്ഥങ്ങളും വസ്ത്രങ്ങളും മറ്റും തുളച്ചു തിന്നു കേടുവരുത്തുന്ന ഒരുതരം ചെറുപ്രാണി
- ഇരട്ടവാലുള്ള ഒരിനം കറുത്ത ചെറുപക്ഷി
-
ഊർവാരു, -വാലു
- ഉർവാരു, വെള്ളരി
-
കമ്പോളനിരക്ക്, -വില
- സാധനങ്ങൾക്ക് അപ്പപ്പോൾ കമ്പോളത്തിലുള്ള വില
-
കല്പകലത. -വല്ലി
- കൽപവൃക്ഷത്തിൻറെ പടരുന്ന വള്ളി
-
കൊത്തുവാൽ, -വാൾ
- വിചാരിപ്പുകാരൻ
- നഗരത്തിലെ പോലീസുകാരുടെ തലവൻ
- അങ്ങാടികളുടെ നിയന്ത്രണത്തിനായി പോലീസുകാരോടുകൂടി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ
-
പൂർവവത്, -വൽ
- മുമ്പത്തെപ്പോലെ
-
ഭ്രൂലത, -വല്ലി
- പുരികക്കൊടി
-
വല1
- ബലമുള്ള
-
വല2
- നൂലോ കമ്പിയോ അല്പം അകറ്റി നീളെയും കുറുകെയും ഘടിപ്പിച്ച് ഉണ്ടാക്കുന്ന ഒരു ഉപകരണം
- പക്ഷി മൃഗം മത്സ്യം മുതലായവയെ പിടിക്കുന്നതിന് നൂൽച്ചരടുകൊണ്ടും മറ്റും കെട്ടിയുണ്ടാക്കുന്ന ഉപകരണം
- മാറാല